കാളിയാറ്റിൻ കരയിൽ
കുട്ടികളുടെ പാട്ടുകൾ - വാല്യം II
Kaaliyaattin Karayil (Childrens Songs - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:41.
കാളിയാറ്റിൻ കരയിൽ ഒരു പേരവൃക്ഷക്കൊമ്പിൽ
കൂടുകൂട്ടി താമസിച്ചൊരു കാക്കത്തമ്പുരാട്ടി
ഒരു കാക്കത്തമ്പുരാട്ടി (കാളിയാറ്റിൻ..)

കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞല്ലേ അവൾ
ആറ്റു നോറ്റു വളർത്തിയല്ലോ കുഞ്ഞുങ്ങളേ
ആ മരപ്പൊത്തിൽ കരിമൂർഖൻ പാമ്പുണ്ടേ
തള്ളയില്ലാ നേരം ണോക്കി കുഞ്ഞിനെ തിന്നു
കാക്കക്കുഞ്ഞിനെ തിന്നു
(കാളിയാറ്റിൻ..)

കണ്ണീരു തൂകി കാക്കത്തള്ള കരഞ്ഞപ്പോൾ
കണ്ടു നിന്നൊരു കരിങ്കുറുക്കൻ ഉപദേശം നൽകി
നല്ലൊരു ബുദ്ധിയവൾക്കേകി കുറുക്കൻ
ബുദ്ധിയവൾക്കേകി


നാടു ചുറ്റി കാണാൻ വന്നൊരു രാജകുമാരി
കുളിരാമ്പല്‍പ്പൊയ്കയിൽ തുടിച്ചു തുള്ളി നീരാടുമ്പോൾ
അഴിച്ചു വച്ചൊരു പൊന്മണിമാല കൊത്തിയെടുത്തു പറന്നു
കാക്ക കൊത്തിയെടുത്തു പറന്നു
മരച്ചുവട്ടിലെ പൊത്തിൻ മുൻപിൽ
എറിഞ്ഞു പൊന്മണിമാല
എറിഞ്ഞു പൊന്മണിമാല
എറിഞ്ഞു പൊന്മണിമാല


ആ വഴി പാഞ്ഞു വന്നു രാജഭടന്മാർ
അവർ തേടിതേടി മരപ്പൊത്തിൻ മുന്നിൽ വന്നു
കരിമൂർഖൻ പാമ്പിനെ കണ്ടു ഭടന്മാർ
കരവാളു കൊണ്ടവർ വെട്ടി നുറുക്കി
പിടഞ്ഞല്ലോ പുളഞ്ഞല്ലോ പാമ്പു ചത്തല്ലോ
പാമ്പു ചത്തല്ലോ മൂർഖൻ പാമ്പു ചത്തല്ലോ
(കാളിയാറ്റിൻ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts