പഞ്ചവന്‍ കാട്ടിലെ
കുട്ടികളുടെ പാട്ടുകൾ - വാല്യം II
Panchavankaattile (Childrens Songs - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:41.
പഞ്ചവൻ കാട്ടിലെ ഒരു ചെന്താമരപ്പൊയ്കയിൽ
കുളിരോളങ്ങളിൽ തിരമേളങ്ങളിൽ
ഒരാരോമലരയന്നം
(പഞ്ചവൻ കാട്ടിലെ...)


ഒരു ദിനം അവിടെ അതിഥിയായ്
ഒരു കൂമൻ വന്നു വിരുന്നിനു
വിശന്നവൻ നന്നേ തളർന്നു പോയ്
വിയർത്തവൻ ചിറകു നനഞ്ഞു പോയ്
കൂമനാഹാരവും നല്ല പൂമെത്തയും നൽകി
ആ നല്ലോരരയന്നം
കൂമനാഹാരവും നല്ല പൂമെത്തയും നൽകി
ആ നല്ലോരരയന്നം
(പഞ്ചവൻ കാട്ടിലെ...)

പല നാൾ കഴിഞ്ഞു കൂമൻ വിട ചൊല്ലിയങ്ങു പറന്നു
വരണം എന്റെ നാട്ടിൽ ഉടനേ കൂട്ടുകാരാ
തമ്മിലിഷ്ട വാക്കു ചൊല്ലി എന്നുമെന്നും ഓർത്തിരിക്കും
നമ്മളെന്നും സ്വന്തമല്ലേ (2)
(പഞ്ചവൻ കാട്ടിലെ...)



ഒരു നാൾ കൂടു തേടി പറന്നു രാജഹംസം
പ്രിയതോഴനാം കൂമൻ വസിക്കും നാട്ടിലെത്തി
തമ്മിലൊന്നു കണ്ട നേരം നന്ദിയില്ലാ കൂമനപ്പോൾ
കണ്ണടച്ചു പമ്പ കടന്നു
(പഞ്ചവൻ കാട്ടിലെ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts