ആടിമാസത്തിലെ സന്ധ്യ
ഗീതാഞ്ജലി
Aadimasathile sandhya (Geethanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവി കെ ശശിധരൻ
ഗാനരചനടഗോര്‍
ഗായകര്‍വി കെ ശശിധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:43.
ആടിമാസത്തിലെ സന്ധ്യ, യിരുള്‍കൊണ്ടു
മൂടിവന്നൂ,പകലെങ്ങോ മറഞ്ഞുപോയ്‌
ധാരമുറിയാത്ത മാരി,മനോരാജ്യചാരി ഞാന്‍
നിന്നു ഗൃഹത്തില്‍ ഏകാകിയായ്‌

സല്ലപച്ചീടുന്നതെന്തൊക്കൊയോ,വന
മുല്ലകളോടു സമാര്ദ്ര സമീരണന്‍
ഓളങ്ങളുള്ളില്‍ ഇരമ്പുന്നൂ,നോക്കെത്തു -
വോളം കഴിവീലതിന്‍ കരകാണുവാന്‍

വല്ലാതെയെന്മനം വ്യാകുലമാകുന്ന-
തെല്ലാം മറന്നുകൊണ്ടേതു മോഹത്തിനാല്‍
കൂരിരുള്‍ ചൂഴുമീ രാവിന്റെ യാമങ്ങള്‍
ഏതു രാഗാത്തിനാല്‍ പൂര്‍ണ്ണമാക്കേണ്ടു ഞാന്‍

നീരാടി നില്‍ക്കുന്ന കാട്ടുപൂവിന്‍ മണ-
മാരാല്‍ കരയിക്കയാണെന്റെ ജീവനെ
കോരിചൊരികയാണാടിമാസത്തിലെ
ധാരാമുറിയാത്ത പെമാരിയിങ്ങനെ.  


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts