വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | അസീസ് ബാവ |
ഗാനരചന | ഖാദര്‍ പട്ടേപ്പാടം |
ഗായകര്‍ | കീർത്തൻ ബേണി ,സജ്ന സക്കറിയ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:45.
മജീദ് : ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ.. പെണ്ണേ നിന്നുടെ കണ്ണില്‍ മിന്നണ മിന്നാമിനുങ്ങാണേ.. സുഹറ : ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു ചെക്കാ നിന്നുടെ മണ്ടേല് നിറയെ പൊട്ടക്കളിമണ്ണാണ് മജീദ് : ഉയരേ യീ മാവിന് കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍ ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ... സുഹറ : പുളുവേ..യത് പുളുവേ.. ബുദ്ദൂസ് തന്നുടെ പച്ചപ്പുളുവേ.. താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ് മജീദ് : കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം.. പൊന്നേ യത് നീറും വേദനയാണു ഒട്ടും സഹിക്കൂലാ... സുഹറ : അം പം പോ മോന്ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ... സുന്നത്ത് ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ.... മജീദ് : കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി... സുഹറ : വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ.. കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി .. സുല്‍ത്താനു രാജകുമാരി...! | |