നിന്നെ കുറിച്ചുള്ളൊരു
പിന്നേയും പാടുന്നു സൈഗൾ
Ninne kurichulloru (Piineyum Paadunnu Saigal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:46.

നിന്നെക്കുറിച്ചുള്ളൊരോർമ്മകൾ
മാത്രമാണിന്നെൻ മനസ്സിൽ സഖീ (2)
നിന്റെ മനോഹര ചിത്രങ്ങൾ
മാത്രമാണിന്നെന്റെ മൺ ചുമരിൽ സഖീ (2)
(നിന്നെക്കുറിച്ചുള്ളോരോർമ്മകൾ...)

മഞ്ഞു പൊഴിയുന്ന രാത്രിയായി
നിന്റെ മന്ദിരജാലക പിന്നിലായി (2)
നിന്നെരിയും മണിദീപമായി നിർനിദ്രമോമനേ നീയിരിപ്പൂ
ആരെ കിനാവു കാണ്മൂ നീയുമീ പാരിജാതങ്ങൾ പോലെ
(നിന്നെക്കുറിച്ചുള്ളോരോർമ്മകൾ...)

മഞ്ജു മലരണി ശയ്യ പൂകും
ഒരു പെൺകൊടി തൻ പൊൻ കിന്നാക്കൾ പോലെ (2)
മുല്ലകൾ പൂത്ത മണം നുകർന്നു നല്ലിലം കാറ്റു മദിച്ചു പോകെ
നിന്നെ കിനാവു കാണാൻ നിദ്ര തൻ മഞ്ചത്തിൽ വീഴുന്നു ഞാൻ
(നിന്നെക്കുറിച്ചുള്ളോരോർമ്മകൾ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts