മധുരം ബാസുരി നാദം
പിന്നേയും പാടുന്നു സൈഗൾ
Madhuram baasuri naadam (Piineyum Paadunnu Saigal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:46.

മധുരം ബാസുരിനാദം നാദം
മധുരം ബാസുരിനാദം (2)
മനസ്സിൽ വൃന്ദാവന സാരംഗി
(മധുരം ബാസുരിനാദം..)
രംഗമിതാനന്ദ സാന്ദ്രം
സംഗീതാമൃത സാന്ദ്രം
(മധുരം ബാസുരിനാദം..)

പദമുദ്രകളാൽ പത്മം ചാർത്തി
പടവുകൾ കയറി വരൂ നീ (2)
കളം വരയ്ക്കുക മണിനഖമുതിരും
കനകമരീചികളാലേ നീ
കനക മരീചികളാലെ
മഹിതേ ലളിതേ കവിതേ
(മധുരം ബാസുരിനാദം..)

തുടുത്ത മുന്തിരി വള്ളിക്കുടിലിൽ
വിളക്കു വെച്ച നിലാവിൽ (2)
അടുത്തിരുന്നൊരു കഥ പറയില്ലേ
അലർശര ദൂതികയല്ലേ നീ
അലർ ശര ദൂതികയല്ലേ
സുഖദേ ശുഭതേ കവിതേ
(മധുരം ബാസുരിനാദം...)

മനസ്സരസ്സിലെ അരയന്നം നീ
അലസം നീന്തി വരുമ്പോൾ (2)
കിളുന്നു താമരയല്ലികളാലൊരു
വിരുന്നു നൽകാം ഞാൻ
തേൻ വിരുന്നു നൽകാം ഞാൻ
ഹൃദയേശ്വരിയാം കവിതേ
(മധുരം ബാസുരിനാദം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts