ആ നിൽ‌പ്പിൽ
പിന്നേയും പാടുന്നു സൈഗൾ
Aa nilppil (Piineyum Paadunnu Saigal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:46.

ആ നില്പിലൊരു മാത്ര നിന്നു സഖീ നീ
ആ നില്പിലൊരു മാത്ര കൂടി നിൽക്കൂ (2)
പിൻ തിരിഞ്ഞങ്ങനെ നോക്കി നിൽക്കേ (2)
നിനക്കെന്തു ഭംഗി നിനക്കെന്തു ഭംഗി
(ആ നില്പിലൊരു...)

കാലിൽ മുള്ളു തറച്ച പോലെ
നിന്റെ ചേലാഞ്ചലം തെല്ല് നീക്കി മെല്ലെ (2)
ആയത നേത്രത്താൽ എന്നെ നോക്കും ആ...ആ...ആ..
ആയത നേത്രത്താൽ എന്നെ നോക്കും
നിന്റെ ആ നില്പിനെന്തൊരു ഭംഗി
നിന്റെ ആ നില്പിനെന്തൊരു ഭംഗി
(ആയത നേത്രത്താൽ..)
(ആ നില്പിലൊരു...)

കാതരമിഴിമുനയാലേ എന്റെ
ചേതന തൻ തളിർ താളിൽ മെല്ലെ(2)
ആശിച്ചതെന്തോ കുറിച്ചു വെയ്ക്കും ആ..ആ..ആ.
ആശിച്ചതെന്തോ കുറിച്ചു വെയ്ക്കും
നിന്റെ ആ നില്പിനെന്തൊരു ഭംഗി
നിന്റെ ആ നില്പിനെന്തൊരു ഭംഗി
(ആശിച്ചതെന്തോ..)
(ആ നില്പിലൊരു...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts