പൂവുകള്‍ സാക്ഷി
പിന്നേയും പാടുന്നു സൈഗൾ
Poovukal Sakshi (Piineyum Paadunnu Saigal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:46.

പൂവുകൾ സാക്ഷി പൂർണ്ണേന്ദു സാക്ഷി
ആയിരം താരകൾ സാക്ഷി (2)
സ്നേഹം ജ്വലിപ്പിക്കും തൻ അഗ്നി തൻ ചുറ്റും നാം (2)
ഏഴു ചുവടു വെച്ചു വാ ...ഏഴു ചുവടു വെച്ചു
(പൂവുകൾ സാക്ഷി ...)

നീ വന്ന നേരമെൻ മൺപുരയും ഒരു ദേവാലയമായ് നീ ദേവതയായ് (2)
മണ്ണിന്റെ ഓമന പൊന്മകളേ നീയെൻ കണ്ണിലെ കവിതയായി (2)
മുറ്റത്തെ തൈമാവു പൂത്തുലഞ്ഞു നമ്മിൽ മൊട്ടിട്ട പുളകങ്ങൾ പോലെ
(പൂവുകൾ സാക്ഷി ...)

നാമറിയാതെയീ പ്രാണതന്തുക്കളിൽ പ്രേമാനുഭൂതികൾ പെയ്തിറങ്ങി (2)
നിന്നേക താരയിൽ മറ്റൊരു തന്തിയായ് എന്നെയും ചേർത്തു കൊള്ളൂ (2)
രണ്ടു മൺ വീണകളില്ലിനി നാം ഒരേ ബന്ധുര സ്നേഹ സംഗീതം
(പൂവുകൾ സാക്ഷി ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts