സൂര്യ ഗായത്രികൾ
പുഷ്പാരാധന
Soorya Gayathrikal (Pushpaaradhana)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഡോ എ മണികണ്ഠൻ നായർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:42:22.

ഓം ഓം
ഓം തതു് സവിതുര്‍വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധീയോ യോ നഃ പ്രചോദയാതു്
ഓം ഓം

സൂര്യഗായത്രികള്‍ കേട്ടുണരും
ജഗതു്സാരഥേമാര്‍ത്താണ്ഡദേവാ
മാര്‍ത്താണ്ഡദേവാ

(സൂര്യഗായത്രികള്‍ ) (2)
മാര്‍ത്താണ്ഡദേവാ (2)
സൂര്യാമാര്‍ത്താണ്ഡദേവാ

സൗരയൂധത്തിന്‍ കെടാവിളക്കേ
സര്‍വ്വംശിവംഏകംസൗന്ദര്യമേ
സര്‍വ്വംസഹയ്ക്കാത്മചൈതന്യമേ
സര്‍വ്വചരാചരരക്ഷകനേ - സൂര്യ
സര്‍വ്വചരാചരരക്ഷകനേ

(സൂര്യഗായത്രികള്‍ )

മണ്ണിലും വിണ്ണിലും പൂവിലും പുല്ലിലും
പുള്ളിക്കുയിലിലും പൊന്മാനിലും
സര്‍വ്വചരാചരജീവന്റെ ജീവനും
കല്യാണമാകും പരംപൊരുളേ - സൂര്യ
സര്‍വ്വചരാചരരക്ഷകനേ

(സൂര്യഗായത്രികള്‍ )

ഉഷ്ണനിശ്വാസത്താല്‍ സപ്തസമുദ്രവും
തീഷ്ണജ്യോതിസ്സേ നീ ധൂമമാക്കി
ഹേമന്ത നീഹാര ഗ്രീഷ്മ വസന്തവും
വര്‍ഷിക്കും വിശ്വൈകപാലകനേ - സൂര്യ
സര്‍വ്വചരാചരരക്ഷകനേ

(സൂര്യഗായത്രികള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts