ചോറ്റാനിക്കരെ എഴുന്നോരു
ദേവി കടാക്ഷം
Chottaanikkare Ezhunnoru (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2017 09:07:45.
 ചോറ്റാനിക്കരെയെഴുന്നൊരു ദേവിയുണ്ടേ
മാറ്റാനും കഴല്‍തൊഴുന്നിതു പണ്ടുപണ്ടേ
മേല്‍ക്കാവില്‍ മുത്തു പൊഴിച്ചും
കീഴ്ക്കാവില്‍കത്തിജ്ജ്വലിച്ചും
ഇക്കാണ്മതൊക്കെയും ബാക്കിയും കാത്തുകൊണ്ടേ

മേലെഴും കാവാളും ശ്രീമഹാമായക്ക് രാവിലെ ചാര്‍ത്തുവാന്‍ തുമ്പപ്പൂ തവെളളപ്പട്ടുവേണം
കാളിയായീടുവാന്‍ ഉച്ചക്ക് ചെമ്പട്ടും രാത്രിയില്‍ ദുര്‍ഗ്ഗയായ് ഇന്ദ്രനീലപ്പട്ടും ചാര്‍ത്തിടേണം
ശ്രീരാജരാജേശ്വരിതാനെന്നോര്‍ത്തിടേണം
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

കീഴുളള കാവിലെ ശ്രീബാലഭദ്രക്ക് നിത്യവും രാത്രിയില്‍ പന്ത്രണ്ട് വട്ടള ഗുരുതി വേണം
കാല്‍ക്കലണഞ്ഞൊരു മക്കളെ ബാധിച്ച ഭൂതപ്രേതാദികള്‍ സത്യമായ്വിട്ടങ്ങൊഴിക വേണം
ശ്രീപരാശക്തിതന്‍ ശക്തിയറികവേണം
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts