ലക്ഷണ പൂർണ്ണമാം
ശ്രീരാമ പാദം
Lakshana Poornamaam (Sreerama Padam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2021 18:43:22.
ലക്ഷണ പൂര്‍ണ്ണമാം തിരുമൂഴികുളമാളും
ലക്ഷ്മണ പെരുമാളെ....
ലക്ഷ്മിശനാം രാമദാസ്യം തന്‍ ജീവന
ലക്ഷ്യമായി കൈകൊണ്ട പെരിയോനേ
പരി രക്ഷമാം രക്ഷമാം ഭഗവാനേ...
രക്ഷമാം രക്ഷമാം ഭഗവാനേ...

വനവാസത്തിനു പോകും ഘനശ്യാമ വര്‍ണ്ണന്‍റെ
സഹവാസത്തിനു ഭാഗ്യം ലഭിച്ചോനേ
ഉറങ്ങീടുന്നൊരു വിശ്വ മാതാപിതാക്കള്‍ക്കു
ഉറങ്ങാതെ കാവലായി ഭവിച്ചോനേ
രക്ഷമാം രക്ഷമാം ഭഗവാനേ...

നിത്യം മുടങ്ങാതെ നിന്നെ തൊഴാന്‍ വന്ന
പട്ടം തുരുത്തിയിലെ അന്തര്‍ജനം..
വൈവശ്യം പൂകി ആ ഭക്തതന്‍ ഗേഹത്തില്‍
നൈവേദ്യം കൊണ്ടിടാന്‍ ഗമിച്ചോനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts