പണ്ടൊരു നാളിൽ മാമയിലേറി
വേല്‍ വേല്‍
Pandoru Naalil Mamayileri (Vel Vel)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംതേജസ്
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍സന്നിദാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2012 15:25:31.
 
ആറുമുഖന്‍ സോദരനാം
ആറുമുഖന്‍ കടവുളുക്കു്
ഹരഹരോ ഹരഹര

പണ്ടൊരു നാളില്‍ മാമയിലേറി ഉലകം ചുറ്റിയില്ലേ
ഗണപതിയാം സോദരനന്നേരം മാമ്പഴം കിട്ടിയില്ലേ
പണ്ടൊരുനാളില്‍ മാമയിലേറി ഉലകം ചുറ്റിയില്ലേ
ഉലകം ചിറ്റിയില്ലേ
ഗണപതിയാം സോദരനന്നേരം മാമ്പഴം കിട്ടിയില്ലേ
മാമ്പഴം കിട്ടിയില്ലേ
അതിനൊടുവില്‍ അറുമുഖനേ
അതിനൊടുവില്‍ അറുമുഖനേ അവ്വയ്യാര്‍ കണ്ടില്ലേ
അവ്വയാര്‍ കണ്ടില്ലേ
കരുണയോടെ അവ്വയ്യാറിന്‍ പാട്ടുകള്‍ കേട്ടില്ലേ
അന്നു പാട്ടു കേട്ടിട്ടില്ലേ
ഹരോ ഹരാ (8)
(പണ്ടൊരു നാളില്‍ ‍)
(അതിനൊടുവില്‍ )

ചെന്തൂര്‍കടല്‍ക്കരയില്‍ സൂര്യസംഹാരിയായി നിന്നൊരു മുരുകനല്ലേ
വേല്‍ വേല്‍ വേല്‍ വേല്‍
വേലെടുത്തന്നൊരു ഘോരയുദ്ധം ചെയ്ത ദേവന്‍ എന്‍ കുമരനല്ലേ
വേല്‍ വേല്‍ വേല്‍ വേല്‍
(ചെന്തൂര്‍കടല്‍ക്കരയില്‍ )
പണ്ടുനാള്‍ കഥകളില്‍ കാവടിയേന്തുവാന്‍ അടിയനും വന്നതല്ലേ (2)
ഊഴിയില്‍ ജ്ഞാനത്തിനാനന്ദം ഏകിയൊരു മന്നവന്‍ മുരുകനല്ലേ
വേല്‍ വേല്‍ വേല്‍ വേല്‍
(ഊഴിയില്‍ )
ശിവശക്തിതനയനായി ഉലകരക്ഷയ്ക്കായി വന്നൊരു ശരവണന്‍ നീ
ശരവണപ്പൊയ്കയില്‍ സൂര്യതേജസ്സായി അവതാരം കൊണ്ടവന്‍ നീ
അവതാരം കൊണ്ടവന്‍ നീ

തിരുപ്പറംകുണ്ട്രില്‍ തിരുമണം കഴിഞ്ഞു് അഴകില്‍ വരവായി വള്ളിയുമായി
മുരുകേശാ മുരുകേശാ മുരുകേശാ മുരുകേശാ
(തിരുപ്പറംകുണ്ട്രില്‍ )
വേലായുധനേ മുരുകേശാ അ...
വേലായുധനേ മുരുകേശാ മുരുകാ മുരുകാ മുരുകേശാ
മുരുകേശാ മുരുകേശാ മുരുകേശാ മുരുകേശാ
കാവടിയെടുത്തു വരവായി ഞാന്‍ അകലം താണ്ടി നട നടന്നു്
മുരുകേശാ മുരുകേശാ വേലായുധനേ മുരുകേശാ
മുരുകേശാ മുരുകേശാ വേല്‍ വേല്‍ വേല്‍ വേല്‍ മുരുകേശാ
(മുരുകേശാ )

(തിരുപ്പറംകുണ്ട്രില്‍ )
ശിവസുതന്‍ നീ പാര്‍വതിയോടൊരു വികൃതി കാട്ടുമ്പോള്‍
സ്കന്ദനിരിക്കും മലയിറങ്ങി മംഗളം ചൊല്ലീടാം
(ശിവസുതന്‍ )
സ്കന്ദനിരിക്കും മലയിറങ്ങി മംഗളം ചൊല്ലീടാം (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts