കളവാണികൾ
ആവണി തിങ്കൾ
Kalavaanikal (Aavanithinkal)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംകേദാരഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2012 05:09:00.

കളവാണികള്‍ പാടീ കാര്‍കരിവേണികളാടീ...
കാലമുറങ്ങിയുണര്‍ന്നെഴുന്നേറ്റതു കാണാന്‍ വരവായീ....

ഇടനെഞ്ചിലിരുന്നെന്‍ പാഴ് ചുടു നൊമ്പരമിന്നും
വേദനയോടെ വിളമ്പുകയാണീ പാല്‍പായസ മേളം
ഇതൊരു കേരളോത്സവം....പഴംപാട്ടു സാധകം
കടം കൊണ്ട കേളീജാലം....ഈ...
(കളവാണികള്‍)

ആരവം രാഗം ആസുരം താളം
മണ്ണിലെ വിണ്ണാണെന്നും കേരളീയം
ഈ വെറും മണ്ണില്‍ ആ നറും വിണ്ണിന്‍
പാതകം കണ്ടു ഞങ്ങള്‍ പണ്ടു പണ്ടേ...
അതു വീണുകരിഞ്ഞാലും ഇനിയും പൂ ചൂടും
മനസ്സുകള്‍ നിറയെ ശ്രുതിമധുരവുമായ്
പുലരികള്‍ തരുമൊരു തിരുവോണം
(കളവാണികള്‍)

തന്‍ നിലം കാണാന്‍ തമ്പുരാനിന്നും
ഓണമായ്‌ വന്നെത്തുന്നീ നെഞ്ചിനുള്ളില്‍
പുഞ്ചിരി കണ്ണീര്‍ കൊണ്ടുനാമെല്ലാം
ആയിരം തുമ്പം തീര്‍ക്കും ഓണനാളില്‍
പെരുമാളുടെ നൂറ്റാണ്ടിന്‍ ഭരണം കണ്ടീടാന്‍
പുതിയൊരു ബലിയെ പണിതുവരുന്നീ
ജനമനസ്സുകളുടെ തിരുവോണം
(കളവാണികള്‍)

ഇതൊരു കേരളോത്സവം....പഴംപാട്ടു സാധകം
കടം കൊണ്ട കേളീജാലം....ഈ....
കളവാണികള്‍ പാടീ കാര്‍കരിവേണികളാടീ...
കാലമുറങ്ങിയുണര്‍ന്നെഴുന്നേറ്റതു കാണാന്‍ വരവായീ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts