തെളിർമാനം കുളിർമാനം
ദൂരദർശൻ ലളിതഗാനങ്ങൾ
Thelimaanam Kulirmaanam (Dooradarsan Lalithagaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ പി ഉദയഭാനു
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:52.

 തെളിമാനം കുളിർമാനം
ചെത്തിപ്പൂ ചിരിക്കുന്നു ചെമ്മാനം
ചെമ്മാനച്ചരിവുകളിൽ
ചേലു വന്നു പുലരി വന്നു
(തെളിമാനം)
ചങ്ങാലിപ്പെണ്ണുണർന്നു
ചെങ്കുറിഞ്ഞിപ്പൂ വിടർന്നു(ചങ്ങാലി)
കിഴക്കിന്റെ പൂങ്കവിളിൽ
തുടുതുടുത്ത കവിത വന്നു (കിഴക്കിന്റെ)
(തെളിമാനം)
ഉണരാത്ത കിളിമകളേ
ഉണരുണരൂ പുലരി വന്നേ(ഉണരാത്ത)
പുലരിപ്പൂങ്കതിരു കാണാൻ
ഉണരുണരൂ കിളിമകളേ(പുലരി)

തെളിമാനം കുളിർമാനം
ചെത്തിപ്പൂ ചിരിക്കുന്നു ചെമ്മാനം
ചെമ്മാനച്ചരിവുകളിൽ
ചേലു വന്നു പുലരി വന്നു
തെളിമാനം കുളിർമാനം
ചെത്തിപ്പൂ ചിരിക്കുന്നു ചെമ്മാനം
ചെമ്മാനച്ചരിവുകളിൽ
ചേലു വന്നു പുലരി വന്നു
ചേലു വന്നു പുലരി വന്നു
ചേലു വന്നു പുലരി വന്നു



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts