മാവേലി
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Maveli (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 08:22:14.

മാവേലിപ്പാട്ടിന്റെ മധുരിക്കുമായിരം ഓർമ്മയിൽ തുടിപ്പൂ മലനാട്
കള്ളവും ചതിയും കള്ളനാണ്യങ്ങളും കണ്ണീരുമില്ലാത്ത നാട്
വെള്ളാമ്പൽ കുട ചൂടി വെള്ളോട്ടു വളയണിഞ്ഞ് (2)
വേളിക്കൊരുങ്ങി നിൽക്കും മലനാട് .. മലനാട് .. പൊന്മല നാട്
മാവേലിപ്പാട്ടിന്റെ മധുരിക്കുമായിരം ഓർമ്മയിൽ തുടിപ്പൂ മലനാട് ..മലനാട്

തെന്നലിൻ കൈയ്യിലെ രാമച്ച വിശറിയിൽ
നറുമണമുയരുമ്പോൾ കുളിർ നറുമണമുയരുമ്പോൾ
പുഷ്പവതീ മലർമുല്ലയ്ക്കു ചന്ദ്രിക കസ്തൂരി നൽകുമ്പോൾ
ആ അ..ആ.ആ..ആ.
പുഷ്പവതീ മലർമുല്ലയ്ക്കു ചന്ദ്രിക കസ്തൂരി നൽകുമ്പോൾ
രാഗലഹരിയിൽ മുഴുകി ശുഭ രാസനർത്തനമാടി
രാത്തിരുമുറ്റത്തായിരം അപ്സര രജനീഗന്ധികൾ വിടരുമ്പോൾ
മാവേലിപ്പാട്ടിന്റെ മധുരിക്കുമായിരം ഓർമ്മയിൽ തുടിപ്പൂ മലനാട് ..മലനാട്

നെഞ്ചിലെ തന്ത്രിയിൽ ദേവഗാന്ധാരവും
സ്നേഹവുമുണരുമ്പോൾ ഹരിവാസരമുണരുമ്പോൾ
ആദിത്യഹൃദയം കനകം തൂവും ആഷാഢമുണരുമ്പോൾ

ആ..ആ..ആ..ആ…
ആദിത്യഹൃദയം കനകം തൂവും ആഷാഢമുണരുമ്പോൾ
സ്വർഗ്ഗ തരംഗിണിയൊഴുകും മൃദുസപ്തസ്വര ലയ ഗതിയിൽ
പരാഗ നിറപറയേന്തിയ വസന്ത രജനീസുന്ദരിയണയുമ്പോൾ
(മാവേലിപ്പാട്ടിന്റെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts