വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | മഞ്ജു മേനോൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 05 2012 07:36:10.
ഉത്രാടപ്പൈങ്കിളി ദേശാടനക്കിളി ആവണി പൂന്തോണി കണ്ടുവോ എൻ ആശ തൻ സ്വർണ്ണരഥം കണ്ടുവോ (2) തൃക്കാക്കരെ തേവരെ കണ്ടുവോ നീ മാവേലി മന്നനെ കണ്ടുവോ (ഉത്രാടപ്പൈങ്കിളി….) മഞ്ഞിൽ കുളിച്ചൊരുങ്ങി വെണ്ണിലാക്കോടി ചുറ്റി കല്യാണി കളവാണി പാടിയോ അമ്പിളിക്കിണ്ണത്തിൽ ആശിച്ച കറിയുമായ് അകാശത്തമ്മ വന്നൂട്ടിയോ ഓണമുണ്ടുവോ ഓണമുണ്ടുവോ (ഉത്രാടപ്പൈങ്കിളി….) കണ്ണാടിക്കടവത്ത് പാർവണക്കടവത്ത് കളിയോടം തുഴ തുഴഞ്ഞെത്തിയോ അമ്പലപ്പുഴയിലും തിരുവാറന്മുളയിലും പള്ളിയാറാടുവാൻ എത്തിയോ വീണ്ടുമെത്തിയോ നീയെത്തിയോ (ഉത്രാടപ്പൈങ്കിളി….) | |