മലയാള നാടിന്റെ
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Malayala naadinte (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ രാഘവന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 03:37:34.

മലയാളനാടിന്റെ മനസ്സിലുണ്ടെപ്പോഴും
മാറ്റൊലി കൊള്ളുന്നൊരീണം
ഒരു നാടോടിപ്പാട്ടിന്റെ ഈണം (മലയാളനാടിന്റെ..)
തിരുവരങ്ങത്തെഴും പാണനാരിന്നും തുടി കൊട്ടി പാടുന്നൊരീണം
(മലയാളനാടിന്റെ..)

ആരോമലുണ്ണിയെ പാടിയുറക്കുന്ന
താരാട്ടുപാട്ടിന്റെ ഈണം (2)
അമ്പാടിക്കുട്ടന്റെ വിരൽത്തുമ്പിൽ വിരിയുന്ന
അൻപത്തൊന്നക്ഷരത്തിന്റെ ഈണം (2)
(മലയാളനാടിന്റെ..)

കിളിവാലൻ വെറ്റില മുറുക്കിച്ചുവപ്പിച്ച
മൂവന്തി പാടുന്നൊരീണം (2)
എത്ര കേട്ടാലും മതിയെന്നു തോന്നാത്ത
മുത്തശ്ശിപ്പാട്ടിന്റെ ഈണം (2)
(മലയാളനാടിന്റെ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts