നാടോടി പൈങ്കിളി
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Naadodi Paingili (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ രാഘവന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2014 17:18:47.

നാടോടി പൈങ്കിളീ...
നാടോടി പൈങ്കിളീ...നീ എന്റെ മാരനെ
കാണാനായ് ദൂതുമായ്‌ പോയ്‌ വരാമോ...
നാടോടി പൈങ്കിളീ...നീ എന്റെ മാരനെ
കാണാനായ് ദൂതുമായ്‌ പോയ്‌ വരാമോ...
നാടോടി പൈങ്കിളീ.....

പണ്ടത്തെ പാട്ടിന്റെ ചുണ്ടത്തെ തേൻ നുകരാൻ
മൂവന്തി നേരത്തും കാത്തിരുന്നൂ....ഞാൻ...(2)
എന്റെ പാട്ടിലെ ഈണമാണവൻ
നീ മറന്നുവോ സഖീ...
നാടോടി പൈങ്കിളീ...നീ എന്റെ മാരനെ
കാണാനായ് ദൂതുമായ്‌ പോയ്‌ വരാമോ...
നാടോടി പൈങ്കിളീ.....

മുടി കോതി മാടിക്കെട്ടി മുക്കുറ്റി ചാന്തും തൊട്ടു്
കാലൊച്ച കാതോർത്തു് കാത്തിരുന്നൂ...ഞാൻ...(2)
നോക്കിനിൽക്കവേ പൂത്തുലഞ്ഞുവോ
നീ അറിഞ്ഞുവോ സഖീ...
നാടോടി പൈങ്കിളീ...നീ എന്റെ മാരനെ
കാണാനായ് ദൂതുമായ്‌ പോയ്‌ വരാമോ...(2)
നാടോടി പൈങ്കിളീ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts