ഓമനത്തിങ്കൾ (സ്ത്രീ)
ഋതുമംഗലം
Omanathinkal [F] (Rithumangalam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:54.
 
ഓമനത്തിങ്കളുറങ്ങി താമരപ്പൂക്കളുറങ്ങി (2)
ഓണത്തുമ്പിയും തുമ്പിക്കിടാങ്ങളും ഓരോ പൂവിലുറങ്ങി (2)
നീയുറങ്ങോമനേ നീയുറങ്ങ് (4)

ചന്ദനത്തെന്നലുറങ്ങി മന്ദാരപ്പൂവും മയങ്ങീ (2)
മന്ദാരച്ചില്ല തൻ മഞ്ചലിലാടിയ മഞ്ഞക്കിളിയുമുറങ്ങി (2)
നീയുറങ്ങോമനേ നീയുറങ്ങ് (2)

പാടത്തെ മൈനയുറങ്ങീ പാൽക്കതിരുണ്ടു മയങ്ങീ (2)
പാതിരാവിൻ അരയാലില മേൽ തിരുവാതിരത്താരം മയങ്ങീ (2)
നീയുറങ്ങോമനേ നീയുറങ്ങ് (2
(ഓമനത്തിനക്കുറങ്ങി..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts