മനസ്സിലെ മല വാഴും
സ്വർണ്ണക്കൊടിമരം
Manassile Mala Vazhum (Swarnakkodimaram)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2018 15:09:11.
മനസ്സിലെ മലവാഴും ദേവാ - നിൻ
തിരുമുന്നിൽ അഖിലവും കനവുകളല്ലേ...

ശബരിമാമല വാഴും നാഥാ ഞങ്ങൾ -
ക്കഭയവും ശരണവും നീയല്ലേ ദേവാ...

വികൃതികൾ എന്തെല്ലാം തിരുമുന്നിലിന്നും
പലജന്മമായ് ഞങ്ങൾ തുടരുന്നു ദേവാ
ഈ ജന്മം ഞങ്ങൾ നിൻ പാദ ദാസർ
ശബരിമാമല തന്നിൽ വാഴുന്ന ദേവാ...

അരുവികൾ പാടും അയ്യപ്പഗാനം
കാടുകൾ കേട്ടെന്നും നൃത്തമാടും
കുരുവികൾ കൂവിടും സുപ്രഭാതങ്ങൾ
അയ്യപ്പമന്ത്രങ്ങളല്ലേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts