പൂക്കാലം തന്നപ്പോള്‍
സ്നേഹം സുഖമാണത്
Pookkaalam Thannappol (Sneham Sukhamaanathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓസ്കാർ അബിദ്
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍സതീഷ്‌ ബാബു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 19 2012 02:42:59.

പൂക്കാലം തന്നപ്പോള്‍ പൂ പോലെ സുന്ദരി
പൂക്കാലം തന്നപ്പോള്‍ പൂ പോലെ സുന്ദരി
മിഴി രണ്ടിലുണ്ടേ ഒരു കള്ള നാണം
ഒന്നു മിണ്ടാതെ അവളെന്റെ നെഞ്ചോടു ചേർന്നിതാ
പൂക്കാലം തന്നപ്പോള്‍ പൂ പോലെ സുന്ദരി
പൂക്കാലം തന്നപ്പോള്‍ പൂ പോലെ സുന്ദരി

അറിയാതെ വന്നീ കുനുകൂന്തലാൽ
എഴുതുന്നു കാറ്റും പ്രേമ കവിതകൾ
അവളോടു മീണ്ടാൻ കൊതിയായിതാ
അനുവാദം തേടി രാത്രി മലരുകൾ
ഇതളണിഞ്ഞ പൂവേ ഇന്നു സുഖനിലാവിൽ
നിൻ മൊഴിയൊളിച്ച ചുണ്ടിൽ മുത്തമേകിടുമ്പോൾ
മിന്നും താരകങ്ങൾ മിഴികൾ പൊത്തി അറിയാതെ ചിരിച്ചുവോ
പൂക്കാലം തന്നപ്പോള്‍ പൂ പോലെ സുന്ദരി
പൂക്കാലം തന്നപ്പോള്‍ പൂ പോലെ സുന്ദരി

പറയാതെ വന്നെൻ മനസ്സാകെ നീ
ഒരുപാടു സ്നേഹം വാരി വിതറിയോ
ഇനി യാത്ര ചൊല്ലാൻ അരുതാതെ എൻ
വിരിമാറിലിന്നും വീണു വിതുമ്പിയോ
നീ അരികിലുള്ള നേരം പുണ്യമെന്റെ ജന്മം
പിന്നെ മിഴികൾ മിഴിയിൽ ചേർന്നാ സ്വപ്നം നമുക്കു സ്വന്തം
ചുറ്റും പൂമരങ്ങൾ പൂക്കൾ പെയ്യെ മണിത്താലി നൽകിടാം
(പൂക്കാലം തന്നപ്പോള്‍ ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts