ആതിരത്തോണി
രജനീഗന്ധി
Aathira thoni (Rajanee Gandhi)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കബീര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2013 04:10:52.
ആതിരത്തോണി തുഴഞ്ഞുപോകാം ഓ...ഓ...ഓ...
ആലോലം...ആലോലം...ആലോലം...
ആതിരത്തോണി തുഴഞ്ഞുപോകാം ഓ...ഓ...ഓ...

മേലെ നിലാവിന്റെ മുല്ല പൂത്തൂ
നീളെ പൂമഴ പെയ്തു (2)
സഖീ...സഖീ...
നീയും ഞാനും അതിൽ കുളിർത്തൂ...

ഒരു മാത്രപോലും മയങ്ങരുതേ നമുക്കൊരുമിച്ചിരുന്നീ
നിശയുടെ ഓരോരോ നിമിഷവും നിർവൃതി മധുരമാക്കാം (2)
തുഴയാതെ നീങ്ങുമീത്തോണി നമുക്കായ്
പുഴ തീർത്ത പൂമഞ്ചമല്ലേ...

ഒരു നെടുവീർപ്പും സംഗീതമല്ലേ പ്രേമസുരഭിലമാമീ
നിശയുടെ ആത്മാവിൻ സുമധുര സ്പന്ദനം നമ്മളല്ലേ (2)
പുളകത്തിൻ നീർമണി കാറ്റു നമുക്കായ്
പുഴ ചാർത്തും പൂങ്കുളിരല്ലേ...

ആതിരത്തോണി തുഴഞ്ഞുപോകാം ഓ...ഓ...ഓ...
ആലോലം...ആലോലം...ആലോലം...
ആതിരത്തോണി തുഴഞ്ഞുപോകാം ഓ...ഓ...ഓ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts