അമ്മയും നന്മയും ഒന്നാണ്
കളിക്കോട്ടം (കുട്ടികളുടെ പാട്ടുകൾ)
Ammayum nanmayum onnanu (Kalikkottam(Childrens Songs))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി കെ ശശിധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 21 2015 16:30:46.
 അമ്മയും നന്മയുമൊന്നാണ്
ഞങ്ങളും നിങ്ങളുമൊന്നാണ്
അറ്റമില്ലാത്തൊരീ
ജീവിതപ്പാതയില്
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല -
ആരും
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല...
(അമ്മയും)
ഒറ്റയായൊന്നുമില്ലൊന്നുമില്ല
ഒന്നു മറ്റൊന്നിന് തുടര്ച്ചയല്ലോ
ഒറ്റയ്ക്കു വന്നു
പിറക്കുന്നുവെങ്കിലും
മര്ത്ത്യര് നാം എല്ലാരും
ഒന്നാണ്
(അമ്മയും)
നിറവും മണവും
വേറെയാണെങ്കിലും
മലരായ മലരൊക്കെ മലരാണ്
ഒഴുകുന്ന നാടുകള്
വേറെയാണെങ്കിലും
പുഴയായ പുഴയൊക്കെ പുഴയാണ്
(അമ്മയും)
ജീവിതപ്പൂവിന് സുഗന്ധം
സ്നേഹം
ആ ഗന്ധമാവുക നാമെല്ലാം
സ്നേഹമായ് നന്മയായ്
ഈ ലോകം സുന്ദരമാക്കുക നാം
(അമ്മയും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts