രക്ഷകേ രക്ഷകേ
ത്രിഭുവന മോഹിനി മൂകാംബികേ
Rakshake Rakshake (Thribhuvana Mohini Mookambike)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎച്ച് ഹനുമന്താചാർ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: August 25 2023 01:53:53.
രക്ഷകേ രക്ഷകേ മൂകാംബികയേ...
നാദഗാന കലകള്‍തന്‍ ശക്തിയായി സിദ്ധികളായി
ചിത്തമതില്‍ വിളയാടു ജഗദംബികയേ...

മൂകാംബികയേ...ജഗദംബികയേ...
മൂകാംബികയേ...ജഗദംബികയേ...

മംഗളദ്യുതി വിളങ്ങാന്‍ വരമേകുക നീ...
നിന്‍ കഴലില്‍ മല്ലികയാല്‍ ഉപവനങ്ങള്‍ തീര്‍ത്തിടാം
സന്താപ ഭംഗകാരി നിന്‍ നാമം പാടിടുന്നു
ജഗദംബേ മൂകാംബേ വിന തീര്‍ക്കും ഭൂരികൃതേ

മൂകാംബികയേ...ജഗദംബികയേ...
മൂകാംബികയേ...ജഗദംബികയേ...

കാരുണ്യനിലയമേ നിന്‍ പ്രഭയില്‍ മുങ്ങണം
മനോവിഷാദമൊക്കെ നിന്‍ പൂജ മാറ്റണം
നിന്നിലേ ദീനദയാല്‍ പൊങ്ങിയൊഴുകും കടലിലായി
മനസ്സില്‍ ഞാന്‍ തീര്‍ത്തിടും ഭക്തിയാം നാദാല

മൂകാംബികയേ...ജഗദംബികയേ...
മൂകാംബികയേ...ജഗദംബികയേ...

ഭീതിയില്‍ ചേതനയില്‍ നീ വരു മഹാമായേ
ശാന്തത ചൊരിയുക കനിവായി ഒഴികിടു മായേ..
അന്ത:രംഗം അതില്‍ നിന്‍റെ ധ്യാനലീനന്‍ ഇവന്‍ തായേ
അന്തരാളഭീതികള്‍ നീക്കിടൂ മൂകാംബികേ...

മൂകാംബികയേ...ജഗദംബികയേ...
മൂകാംബികയേ...ജഗദംബികയേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts