ആലം പടച്ചവനേ
മുസ്ലീം ഭക്തി ഗാനങ്ങൾ
Aalam Padachavane (Muslim Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:58.


ആലം പടച്ചവനേ ആകെ അറിയുന്നോനേ
ആറ്റല്‍ ഹബീബൊളിയെ ലോകത്തയച്ചവനേ
മോഹം എനിക്ക് തന്നു പാരില്‍ ജനിപ്പിച്ചോന്‍ നീ
ദേഹം ചുമന്നു നില്‍ക്കും ദോഷം പൊറുത്തു താ നീ
(ആലം )

പണ്ട് നബി നൂഹിന്നു ഏകി ഒരു കപ്പല്‍ നീ
പട്ടാങ്ങറിഞ്ഞവര്‍ക്ക് ഹൈറ് കൊടുത്തന്നു നീ
പാവം ഇവന്നും രക്ഷ പാരം പകര്‍ന്നു താ നീ
പാടി കരഞ്ഞു തേടും തേട്ടം ഖബൂലാക്ക് നീ
(ആലം )

ആറ്റല്‍ ഇബുറാഹീമു തീയില്‍ എറിയപ്പെട്ടു
നോട്ടം പിഴച്ചില്ലൊട്ടും നേട്ടം പുതുമൊട്ടിട്ടു
കേഴും ഇവന്നുമല്‍പ്പം ഭാഗ്യം എറിഞ്ഞു താ നീ
ഖേദിച്ചിവന്‍ തേടുന്ന തേട്ടം ഖബൂലാക്ക് നീ
(ആലം )

മൂസാ കലീമിന് നീ നീലാ നദി പിളര്‍ന്നു
ഈസാ മസീഹിന്നു നീ ക്രൂശില്‍ വിജയം നേര്‍ന്നു
ലേശം എനിക്കും നിന്റെ ഹൈറ് ചൊരിഞ്ഞു താ നീ
പാവം ഇവന്‍ തേടുന്ന തേട്ടം ഖബൂലാക്ക് നീ
(ആലം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts