കുവലയദള നയനേ
ശ്രീ ഉമാ മഹേശ്വരം
Kuvalayadala Nayane (Sree Uma Maheswaram)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനമധു ആലപ്പടമ്പ്
ഗായകര്‍മഞ്ജരി
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:28:19.
 കുവലയദളനയനേ ദേവീ കുമാര പ്രിയജനനീ(2)
പർവ്വതനന്ദിനിയേ ദേവീ പനിമതിയഴകൊളിയേ
ഉണ്മകളിൽ ഉതിർമഴയായ് ഉയിരിടുമംബികയേ
ഹൃദയകമലവനിയിലിനിയും വിടരുക നീ ദേവീ
കുങ്കുമസന്ധ്യകൾ പൂവിടുമാഴിതൻ കുളിരിളംതെന്നലിൽ നീയിരിക്കും(2)
വർഷവീണയായ് നീ ഹൃദയം മീട്ടിടുന്നു ശ്രുതികൾ
ഹർഷരാഗമായ് നീ മധുരം തൂകിടുന്നു മൊഴികൾ
അരുണകിരണപ്രഭയിലിനിയും വിടരുക നീ ദേവീ

മംഗല്യഹാരമായ് തൃക്കടാക്ഷമീ മാലേയമായെനിക്കേകിടുമോ(2)
ഇന്ദ്രചാപമായ്നീ വിരിയും വർണ്ണവിസ്മയങ്ങൾ
ഇന്ദ്രിയങ്ങളിൽ നീ ചൊരിയും സുന്ദരാനുഭവങ്ങൾ
ചിന്തകളിൽ കുളിരിടുമീ അമൃതകിരണപ്രഭയിലലിയും ഭഗവതിയേ ദേവീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts