തെളിയട്ടെ വിളക്കുകള്‍
ഇതു ഭൂമിയാണ്
Theliyatte vilakkukal (Ithu Bhoomiyanu)
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംകെ ടി മുഹമ്മദ്
ഗാനരചനകെ ടി മുഹമ്മദ്
ഗായകര്‍സി എ അബൂബക്കർ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:09.

തെളിയട്ടെ വിളക്കുകള്‍ തമസ്സിന്റെ തല വെട്ടി
ഗതി കെട്ട മനുഷ്യന്റെ മനസ്സുകള്‍ ഉണരട്ടേ ..

വിളക്കുകള്‍ തെളിയട്ടെ.. യാ അല്ലാഹ്..
മനസ്സുകള്‍ ഉണരട്ടെ.. യാ അല്ലാഹ്...
അല്ലല്ല ഇല്ലാല്ലാഹൂ അല്ലല്ലാഹ്
അല്ലാഹൂ യാ നബി യാറസൂലുല്ലാഹ്...
അല്ലാഹൂ യാ നബി യാറസൂലുല്ലാഹ്...

വിരിയട്ടെ കുസുമങ്ങള്‍ അഴകുള്ള മുഖം കാട്ടി
നാറുന്ന ദുനിയാവില്‍ നറുമണം വിതറട്ടേ...

കുസുമങ്ങള്‍ വിരിയട്ടെ... യാ അല്ലാഹ്..
നറുമണം വിതറട്ടെ... യാ അല്ലാഹ്..
അല്ലല്ല ഇല്ലാല്ലാഹൂ അല്ലല്ലാഹ്
അല്ലാഹൂ യാ നബി യാറസൂലുല്ലാഹ്...
അല്ലാഹൂ യാ നബി യാറസൂലുല്ലാഹ്...

ജയിക്കട്ടെ ദുനിയാവില്‍ മനുഷ്യത്വം കൊടി നാട്ടി
സമുദായ സമാധാന സമതത്ത്വം പുലരട്ടേ...

മനുഷ്യത്വം ജയിക്കട്ടെ... യാ അല്ലാഹ്
സമതത്ത്വം പുലരട്ടെ... യാ അല്ലാഹ്
അല്ലല്ല ഇല്ലാല്ലാഹൂ അല്ലല്ലാഹ്
അല്ലാഹൂ യാ നബി യാറസൂലുല്ലാഹ്...
അല്ലാഹൂ യാ നബി യാറസൂലുല്ലാഹ്...

താഴത്തെ ഭൂമി മറന്ന് മാനത്ത് കോട്ടകള്‍ കെട്ടി
ജീവിക്കും ജീവിത തത്ത്വം മണ്ണിതില്‍ അടിയട്ടേ.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts