ഗുരുപവന
നിറമാല
Gurupavana (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎ മണികണ്ഠൻ നായർ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:12.
 
ഗുരുപവനപുരേശാ കരുണാസാഗരാ
മുരഹരാ മാധവാ മണിവര്‍ണ്ണാ
(ഗുരു )
തിരുനാമം ഞാന്‍ പാടാം
നിന്‍ ചിരി അമൃതായി നാവില്‍ ഊറേണം

(ഗുരു )

മയില്‍പ്പീലിയും വനമാലയും
ശ്രീവത്സവും നവനീതവും
(മയില്‍ )
കാലില്‍ കാഞ്ചനനൂപുരധ്വനിയുമായി
ആലിലക്കണ്ണാ നീ പോരേണം

(ഗുരു )

അമ്പലച്ചുറ്റില്‍ വെണ്ണയുമായെന്റെ
അമ്പാടിക്കണ്ണാ ഓടിവായോ
(അമ്പല )
നന്ദകുമാരാ ഗുരുവായൂരമ്പലം
അമ്പാടിയാക്കി നീ മാറ്റിയോ

(ഗുരു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts