പുഷ്പാഞ്ജലികളിതാ
ചലനം
Pushpaanjalikalithaa (Chalanam)
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅരവിന്ദൻ
ഗായകര്‍ആല്‍ബര്‍ട് ,രേണുക
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2012 05:11:14.

പുഷ്പാഞ്ജലികളിതാ... പുഷ്പാഞ്ജലികളിതാ... പുഷ്പാഞ്ജലികളിതാ....
പുഷ്പാഞ്ജലികളിതാ... പുഷ്പാഞ്ജലികളിതാ...
പുഷ്പാഞ്ജലികളിതാ... പുഷ്പാഞ്ജലികളിതാ...

പര്‍ണ്ണശാലകളില്‍.. കലയുടെ പര്‍ണ്ണശാലകളില്‍.. (2)
കവിതകള്‍ എഴുതിയ മിഴികളൊരുക്കിയ പുഷ്പാഞ്ജലികള്‍... (2)
പുഷ്പാഞ്ജലികളിതാ... പുഷ്പാഞ്ജലികളിതാ...

പ്രപഞ്ചമാകെ മുഴക്കിയ നാദ പ്രവാഹവീചികളില്‍ (2)
സായംസന്ധ്യകള്‍ പാടിയലഞ്ഞു സാഗരവീഥികളില്‍.. (2)
പുഷ്പാഞ്ജലികളിതാ... പുഷ്പാഞ്ജലികളിതാ...

യുഗാന്തരങ്ങള്‍ ചായം തേച്ചൊരു ശില്പാകാരത്തില്‍.. (2)
ചരിത്രമങ്ങനെ തപസ്സിരുന്നു ചുടുനിശ്വാസവുമായ്.. (2)
പുഷ്പാഞ്ജലികളിതാ... പുഷ്പാഞ്ജലികളിതാ...

അനന്തയാത്രകള്‍ പോകുന്നോരെ മധുര സ്വപ്നാടകരേ
കാലങ്ങളുടെ മേളങ്ങളുടെ സ്വയംവരമുണ്ടിവിടെ...
ഒരു ചലനം ഉണ്ടിവിടെ...

പുഷ്പാഞ്ജലികളിതാ... പുഷ്പാഞ്ജലികളിതാ... പുഷ്പാഞ്ജലികളിതാ.....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts