അമ്മേ സരസ്വതി
ദേവി പുഷ്പാഞ്ജലി
Amme Saraswathi (Devi Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനകെ ജി മേനോന്‍ ,ചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2022 08:24:31.
അമ്മേ സരസ്വതി നാരായണീ
ജഗദംബികേ പാഹിമാം
ദേവീ അമ്മേ സരസ്വതി നാരായണീ...

കർണ്ണികാര വന വീഥികൾ തോറും
പ്രണവ ധ്വനികൾ ഉണർന്നൂ
സൗപർണ്ണികയിൽ ഉദയ ശ്രീരാഗ ദളങ്ങൾ വിടർന്നൂ...
ശംഖാരവമെങ്ങും ഉയർന്നൂ...
ശ്രീ മുകാംബികയിൽ നട തുറന്നൂ...
അമ്മേ സരസ്വതി നാരായണീ...

സുപ്രഭാത കിരണാവലി മീട്ടും
സപ്ത വർണ്ണ കിരണങ്ങളിലൂടെ
സൗഗന്ധികങ്ങൾ ഇതൾ നീർത്തീ...
നിൻ ചേവടിയിൽ ചാർത്തീ...
മൂലമന്ത്ര ജപഘോഷമുയർത്തീ
മൂകാംബികയിൽ പഞ്ച പൂജ തുടങ്ങീ...
അമ്മേ സരസ്വതി നാരായണീ...

കാർത്തികയ്‌ക്ക് തൊഴു കൈത്തിരി നീട്ടും
കാഞ്ചന പ്രഭ തീർത്തൊരു സന്ധ്യേ
മുഗ്‌ദ്ധ വർണ്ണ ലയ രാഗമുണർത്തീ
പുഷ്പരഥോത്സവ മേളമുയർത്തീ...
ചിന്തു പാടി കളിയാടുക വേഗം
മൂകാംബികയിൽ ആരതി തുടങ്ങി
അമ്മേ സരസ്വതി നാരായണീ...
ജഗദംബികേ പാഹിമാം
ദേവീ അമ്മേ സരസ്വതി നാരായണീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts