തൃപ്പുറ്റ ഗണപതി
തൃത്താളം
Thripputta Ganapathi (Thrithaalam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2012 07:04:57.

 
ഓം... ഓം... ഓം...

ഗം ഗണപതയേ മംഗളനേ ഭൂതഗണാധിപനേ
സങ്കടവരസുരവന്ദിതനേ വിഘ്നവിനാശകനേ
ജയ ജയ ഗണപതയേ - ജയ
ജയ ജയ ഗുണനിധിയേ
മദനമനോഹര മുരുകസഹോദര
ശിവസുതപാലയമാം

തൃപ്പുറ്റഗണപതിഭഗവാന്‍ അഴലകലാനായു് വരമേകേണം
കെല്‍പ്പറ്റജീവിതലതകള്‍ തളിരണിയാനായു് കനിവേകേണം
(തൃപ്പുറ്റ )
ഉള്ളാണുനീ ജ്വാലാമുഖി
നീയാണിനി സഞ്ജീവനി
പാപങ്ങള്‍ മാറാനായു് ദേവപാദം മാത്രം
(തൃപ്പുറ്റ )

രണ്ടു പ്രതിഷ്ഠയിലൊന്നു സ്വയംഭൂവായി
ഉണ്ടിവിടങ്ങു വളര്‍ങ്ങീടുന്നു ദേവാ
(രണ്ടു )
മോദകമാര്‍ന്നൊരു തൃക്കരമോടെ
മാമകമാനസമാര്‍ന്നലിവോടെ
(മോദക )
തന്നീടുമോ സായൂജ്യവും വൈകാതെ നീ (2)

(തൃപ്പുറ്റ )

കറുകയിറുത്തു കൊരുത്തൊരു മാല്യം ചാര്‍ത്താം
നെറുകയിലങ്ങു തലോടുക തുമ്പിക്കയ്യാല്‍
(കറുക )
പകലുനിവേദിച്ചപ്പം മൂടി
ഗജമുഖ നിന്നപദാനം പാടി
(പകലു )
ജന്മങ്ങളേ കാത്തീടുമോ ഹേരമ്പം നീ (2)
(തൃപ്പുറ്റ )


VIRUTTHAM
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts