ഈ പരിപ്പ് ഈ വെള്ളത്തിൽ
നമ്മളൊന്ന്
Ee Parippu Ee Vellathil (Nammalonnu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപൊന്‍കുന്നം ദാമോദരന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:21.

ഈ പരിപ്പീ വെള്ളത്തില് വേവുകില്ലെന്നേ
ഈ പരപ്പോളം നമ്മളു മണ്ണിനെ ദണ്ഡിച്ചേ...
(ഈ പരിപ്പീ വെള്ളത്തില്... )

മലകള് മലകള് മാറ്റി മറിച്ച്
മണി മണി നെല്ലിനു മാട് തെളിച്ച്
മാടം കെട്ടി കാവല് വച്ച്..
മാനത്ത് മഴ നോറ്റ് മനം മടുത്തേ
പാടങ്ങള് തേവി തേവി തടി കെടുത്തേ...
(ഈ പരിപ്പീ വെള്ളത്തില്... )

പാട്ടമളന്ന് കരഞ്ഞു പിരിഞ്ഞേ
പഞ്ഞം പട്ടിണി തിന്ന് മുടിഞ്ഞേ
പത്തായങ്ങള് പള്ള നിറഞ്ഞേ..
പെരിയോരുടെ കാലു കാത്ത് ജന്മം തുലച്ചേ
മരം കോച്ചും മഞ്ഞ് കൊണ്ടു വെറുങ്ങലിച്ചേ...
(ഈ പരിപ്പീ വെള്ളത്തില്... )

പാത്തുമ്മായുടെ പൊന്നിൻതാലി
പരീതുകുഞ്ഞിന് പണയം വച്ച്
പുഞ്ചപ്പൂക്കതിർ കാത്തു കിടന്ന്..
നിലം വിട്ടിറങ്ങാൻ ജന്മി ഇപ്പോൾ പറഞ്ഞേ
കതിരിട്ട നെല്ലിന്നാണ് കളി കണ്ടോളീ...
(ഈ പരിപ്പീ വെള്ളത്തില്... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts