തേജസ്വരൂപാ
ദിവ്യാനുഭൂതി
Thejasswaroopa (Divyanubhoothi)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:21.


തേജസ്സ്വരൂപാ ജ്ഞാനസ്വരൂപാ
തെളിക്കുക ദര്‍ശന ദീപങ്ങളെ (തേജ )
ഇരുണ്ടിടതിങ്ങിയോരിടനാഴിയില്‍ നിന്നും
പാതയിലേക്കൊന്നു തിരിച്ചെത്തിടാന്‍ (ഇരുണ്ടിട )
(തേജസ്സ്വരൂപാ )

തമ്മിലിണങ്ങാത്ത സോടരാര്‍ ഞങ്ങള്‍
തീണ്ടല്‍ തൊടീലുകള്‍ തീര്‍ത്തവര്‍ ഞങ്ങള്‍ (തമ്മില്‍ )
മാറുകയെന്നു പറയുന്നുവെങ്കിലും
മാറാന്‍ ഒരിക്കലും മനസ്സ് വരാത്തവര്‍ (മാറുക )
ഒരുപാട് ദൂരം കാണുവാനല്ല
ഓരോ ചുവടിനും വെളിച്ചം തരൂ
(തേജസ്വരൂപാ )

കൊടുമ്പിരി കൊള്ളുന്ന സംഘര്‍ഷമെങ്ങും
അഭിമത ഭിന്നത ഏറുന്നു ചുറ്റും (കൊടുമ്പിരി )
ഒന്നുചേര്‍ന്നൊരുപോലെ ജീവിച്ച മാനവര്‍
തങ്ങളില്‍ ക്രൌര്യത്തിന്‍ അമ്പുകളെയ്യുന്നു (ഒന്നുചേര്‍ന്നൊ )
ലോകമെമ്പാടും ശാന്തിയുണ്ടാകട്ടെ
ശാന്തിതന്നാരംഭം എന്നിലാകട്ടെ
(തേജസ്സ്വരൂപാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts