ദൈവം നൽകിയ
ദിവ്യാനുഭൂതി
Daivam Nalkiya (Divyanubhoothi)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:22.


ദൈവം നല്‍കിയ സുദിനമിത്
ദൈവാരാധനാ സമയമിത് (ദൈവം )
വരൂ വരൂ സഹജാതരേ
വരൂ വരം തരും ബലി
മോദാല്‍ അര്‍പ്പിച്ചിടാം (വരൂ വരൂ )
പ്രാര്‍ഥനാ നിരതരാകാം വരൂ വരൂ
കീര്‍ത്തനങ്ങള്‍ പാടാം വരൂ വരൂ
പ്രാര്‍ഥനാ നിരതരാകാം വരൂ വരൂ
കീര്‍ത്തനങ്ങള്‍ പാടാം വരൂ വരൂ
(ദൈവം )

ദൈവീക വെളിപാടിന്‍ പൊരുളടങ്ങും
സുവിശേഷം വായിച്ചു ധ്യാനിച്ചിടാം (ദൈവീക )
പോകാനും പോകാതിരിക്കാനുമുള്ളതാം
വഴി കാട്ടും ഉപദേശം നമുക്ക് നേടാം (പോകാനും )
പ്രബുദ്ധമാക്കൂ മനസ്സുകളെ - നാഥാ
പ്രബോധനത്താല്‍ തെളിച്ചീടുക
പ്രബുദ്ധമാക്കൂ മനസ്സുകളെ - നാഥാ
പ്രബോധനത്താല്‍ തെളിച്ചീടുക
(ദൈവം )

ദൈവീക ജീവന്‍ പകുത്തു നല്‍കും
സ്വര്‍ഗ്ഗീയ വിരുന്നില്‍ നമുക്ക് ചേരാം (ദൈവീക )
സായൂജ്യമാലോകര്‍ക്കുടമ്പടി ചെയ്യുന്ന
തിരു ദാനം സാമോദം സ്വീകരിക്കാം (സായൂജ്യ )
ആന്തര നയനം തുറന്നീടുക - നാഥാ
ആത്മസമര്‍പ്പണം ചെയ്തീടുവാന്‍
(ദൈവം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts