രാധയ്ക്കു
പൊൻപീലി
Raadhaykku (Ponpeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുദീപ് കുമാർ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:32.
 
രാധയ്ക്കു മിഴി കൊണ്ട് കണ്ണെഴുതി
ഗീതയിൽ കർമ്മത്തിൻ ജയമെഴുതി (2)
ഗീതഗോവിന്ദത്തിൽ കളമെഴുതി
കൃഷ്ണഗാഥയ്ക്കു മൊഴി കൊണ്ടു തേനെഴുതി
നിന്റെ രാധാമാധവം ഞാനെഴുതി
(രാധയ്ക്കു മിഴി .....)

മേല്‍പ്പത്തൂരിൻ വിഭക്തിയിലോ
പൂന്താന മാനസഭക്തിയിലോ (2)
എന്തിനെന്നറിയാതെ പൂജിക്കുമെന്നുടെ
അന്തരാത്മാവിലോ വിളയാട്ടം
എന്റെ ഗുരുവായൂരപ്പാ നിൻ കൃഷ്ണനാട്ടം
(രാധയ്ക്കു മിഴി .....)

ശ്രീ വില്വമംഗല ധ്യാനത്തിലോ
നീ കുറൂരമ്മ തൻ ഇല്ലത്തിലോ (2)
മാനവേദൻ തീർത്ത കഥകളിലോ
ഭക്തമഞ്ജുള കോർത്തൊരു മാലയിലോ
എന്റെ ഗുരുവായൂരപ്പാ നിൻ പീലിയാട്ടം
(രാധയ്ക്കു മിഴി .....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts