നാടായ നാടെല്ലാം
പൊൻപീലി
Naadaaya Naadellam (Ponpeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:32.
 
നാടായ നാടെല്ലാം അമ്പാടി
നദിയായ നദിയെല്ലാം കാളിന്ദി (2)
പൂവായ പൂവെല്ലാം കായാമ്പൂ
കണ്ണായ കണ്ണെല്ലാം പൊൻപീലി
മണിവർണ്ണനണിയുന്ന പൊൻപീലി
(നാടായ നാടെല്ലാം...)

പാലായ പാലെല്ലാം പൈമ്പാല്
പാടുന്ന പാട്ടെല്ലാം ഊഞ്ഞാല് (2)
കാടായ കാടു മുളംകാട്
കുഴലായ കുഴലെല്ലാം തേൻകുഴല്
ഗുരുവായൂർക്കണ്ണന്റെ പൂങ്കുഴല്
(നാടായ നാടെല്ലാം...)

കുളിരായ കുളിരെല്ലാം ഗോപിക്കുറി
കുടയായ കുടയെല്ലാം ഗോവർദ്ധനം (2)
വനമായ വനമെല്ലാം വൃന്ദാവനം
നിറമായ നിറമെല്ലാം പീതാംബരം
ഗുരുവായൂർക്കണ്ണന്റെ പീതാംബരം
(നാടായ നാടെല്ലാം...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts