ഗുരുവായൂരപ്പന്റെ
എന്റെ ഗുരുവായൂരപ്പാ
Guruvayoorappante (Ente Guruvayoorappa)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:33.
 

ഗുരുവായൂരപ്പന്റെ മുന്നിൽ വന്നു കരുണാകടാക്ഷം കൊതിച്ചു (2)
കലികാല ദുഃഖങ്ങളാറ്റും കണ്ണൻ അകതാരിൽ വന്നങ്ങുദിച്ചു
എന്റെ നരജന്മ ദുരിതം ശമിച്ചു
(ഗുരുവായൂരപ്പന്റെ മുന്നിൽ....)

വാതാലയേശന്റെ സന്നിധേ പട്ടേരി നാരായണീയം ചമച്ചു
പൂന്താനമില്ലത്തെ നമ്പൂരി പാനയാൽ ശ്രീകൃഷ്ണ കാവ്യം രചിച്ചു
അവയൊക്കെ ഞാനാലപിച്ചു അതു കേട്ടു നീയാസ്വദിച്ചു
കളവേണുവൂതുന്ന കായാമ്പൂ വർണ്ണാ നിൻ കാംബോജിയിങ്കൽ രമിച്ചു
മന്വന്തരങ്ങളായ് ജന്മങ്ങളൊക്കെയും പുണ്യങ്ങളെല്ലാം പുതച്ചു
(ഗുരുവായൂരപ്പന്റെ മുന്നിൽ....)

നെന്മേനിയില്ലത്തെ ഉണ്ണി നമ്പൂതിരി അങ്ങേയ്ക്കു ചോറു നേദിച്ചു
ഗജരാജ ഗുരുവായൂർ കേശവനങ്ങയെ സാദരം ശിരസ്സിൽ വഹിച്ചു
അതു കേട്ടൊരെൻ മെയ് വിറച്ചു അതു കണ്ടു നീയും ചിരിച്ചു
പന്ത്രണ്ടു ദർശനം വഴി പോലെ കണ്ടു ഞാൻ മിഴികളും കരളും നിറച്ചു
ഇനിയില്ല മരണവും ഇനിയില്ല ജനനവും എന്നുള്ള സത്യം വരിച്ചു
(ഗുരുവായൂരപ്പന്റെ മുന്നിൽ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts