മനോമയീ
മേഘമൽഹാർ
Manomayee (Meghamalhar)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംദാമോദർ നാരായണൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 17:56:22.

മനോമയീ..മാനിനീ....
മധുമാരിയില്‍ മുങ്ങും നീര്‍ക്കിളി നീ....
(മനോമയീ....)
നിറതാരുണ്യമേ...സുരലാവണ്യമേ...
ഹിമസാരളൃമേ...സുമശാലീനതേ...
വരൂ...വരൂ...എന്‍ രോമാഞ്ചമേ....
വരൂ...വരൂ...എന്‍ രോമാഞ്ചമേ....
തരൂ..തരൂ...നിന്‍ പൊന്‍മഞ്ജരി...
മനോമയീ..മാനിനീ....
മധുമാരിയില്‍ മുങ്ങും നീര്‍ക്കിളി നീ....(2)

കിനാവായി നീ..നിലാവായി നീ
വരം നല്‍കിയെന്‍ ഉയിരിന്‍ പാതിയായ്
മനവും തനുവും മുകില്‍പ്പൂവണിഞ്ഞും
അഴകിന്‍ മഴയില്‍ തുളുമ്പീ നിന്‍ നാണം നീളേ
കാവ്യം പോലെ...പ്രേമകാവ്യം പോലെ..
ഗോപപുഷ്പം പോലെ..പ്രാണഹര്‍ഷം പോലെ
മുന്നില്‍ നീ നില്‍ക്കുമ്പോള്‍..ഏതും നീയാകുമ്പോള്‍
എന്റെ സ്വപ്നലോകം നിന്റെ കണ്ണിലല്ലോ...
മനോമയീ..മാനിനീ....
മധുമാരിയില്‍ മുങ്ങും നീര്‍ക്കിളി നീ....

ഇളം തെന്നലില്‍ കുളിർവീചിയായ്
ലയം കൊണ്ടു നീ ഒഴുകും ഹംസമായ്
പദങ്ങള്‍ പതിയെ പുളകം വിരിയെ
ഒളികള്‍ വിതറി വിളങ്ങും നീ നാളം പോലെ
താളം നല്‍കി..ജീവരാഗം നല്‍കി
എന്റെയുള്ളില്‍ മൌനം മെല്ലെ മാറ്റും നേരം
കൂടെ നീ പോരുമ്പോള്‍..കൂടു് നാം തേടുമ്പോള്‍
എന്റെ സ്വപ്നലോകം നിന്റെ കണ്ണിലല്ലോ...
(മനോമയീ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts