മഴവിൽ പൂ [സ്ത്രീ]
മിഴിയില്‍
Mazhavil Poo [F] (Mizhiyil)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയാനന്ദൻ ചേതന
ഗാനരചനസുഭാഷ് പണിക്കർ
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:36.

 ആ...ആ..ആ...ആ....
മഴവിൽ പൂമിഴിയാലെൻ ഹൃദയം കവരും അഴകല്ലേ
കനവിൽ പൊൻചിറകായെൻ കരളിൽ പതിയെ വരുകില്ലേ
സിന്ദൂരച്ചെപ്പുണ്ടോ വർണ്ണ പട്ടുണ്ടോ
പൊന്നാമ്പൽ പൂവുണ്ടോ കണ്മഷിയുണ്ടോ
നക്ഷത്രക്കണ്ണാലേ പൂവമ്പെയ്തില്ലേ
മാറത്തു വീണില്ലേ കള്ളക്കുറുമ്പാ
(മഴവില്‍പ്പൂ.....)

കണ്ടു മോഹിക്കും താരകമേ
കണ്ണു വെയ്ക്കാതെ നീ പോയാലും
തൊട്ടു നോവിക്കും പൂങ്കാറ്റേ
ദിക്കു മാറി വീശി മറഞ്ഞാലും
മഞ്ഞു പെയ്യുന്ന രാവിൽ
മയക്കമെന്തേ മണിമുത്തേ
ഈ നിലാവിൽ പിണക്കമെന്തേ
(മഴവില്‍പ്പൂ.....)

പാടിപ്പോകും മണിപ്പൂ‍ങ്കുയിലേ
കണ്മണിയെ നീയൊന്നുണർത്താതേ
കള്ളക്കണ്ണെറിയും പൂവേ നീ
ഉമ്മ വെച്ചു കൊണ്ടൊന്നുണർത്താതെ
സാന്ദ്ര സംഗീത സന്ധ്യയിൽ
പാരിജാതത്തിൻ പൂവല്ലെ
നീയെൻ സ്വന്തമല്ലേ
(മഴവില്‍പ്പൂ.....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts