ഒരു രാത്രിയിൽ
മിഴിയില്‍
Oru Raathriyil (Mizhiyil)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയാനന്ദൻ ചേതന
ഗാനരചനസുഭാഷ് പണിക്കർ
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:36.
 
ഒരു രാത്രിയിൽ ഋതു രാത്രിയിൽ
തിങ്കൾക്കിടാവിനു കൂട്ടിരുന്നു (2)
അകലെ പെയ്തൊഴിയും മഴയിൽ
അണയാൻ പോകും മൺചെരാതിൽ
ഒരു നാളമേകിയോ നിഴൽ മാത്രം
(ഒരു രാത്രിയിൽ...)

അല തല്ലി പോകും പുഴയുടെ ഗദ്ഗദം
കവിഭാവനകൾ ചിരിയായ് കണ്ടുവോ (2)
നഷ്ട വസന്തത്തിൻ സ്മൃതികളിലൂടെ
തൂവൽ സ്പർശമായ് മറയുകയോ
ജീവിത നൗകയിൽ പോരുകില്ലേ
ഒരു ജന്മമെനിക്കു നീ തരുകില്ലേ
(ഒരു രാത്രിയിൽ...)

പകലിനെ കൈവിടും സന്ധ്യായാമങ്ങൾ
പാതിരാ പൂവിന് കൂട്ടിരിക്കും (2)
തളിരിട്ട ശിശിരങ്ങൾ പോയ് മറഞ്ഞു
സ്വരരാഗ ജതികൾ കേൾക്കുകില്ലേ
ജന്മ ജന്മാന്തരം നിന്നെത്തേടി ഞാൻ
ഏകാന്ത തീരത്തു നിൽക്കുകയായ്
(ഒരു രാത്രിയിൽ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts