സജ്‌നി
സജ്‌നി
Sajnee (Sajnee)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഷഹബാസ് അമൻ
ഗാനരചനഷഹബാസ് അമൻ
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:36.

നിലാവ് മാഞ്ഞു.. ദിനവും കൊഴിഞ്ഞു..
ശാലയില്‍ ആളൊഴിഞ്ഞു.. സാഥിയും അവളും പോയ്‌മറഞ്ഞു..
സദിരില്‍ ഞാനുമെന്‍ തന്ഹായിയും മാത്രമായ് കഴിഞ്ഞു...
തന്നിലാ നേരം ആരോ മൊഴിഞ്ഞു
ഹൃദയം നിറഞ്ഞു കവിഞ്ഞു കിനിഞ്ഞു
ഈ മധുരമാം വേദന....

സജ്‌നീ സജ്‌നീ.. സജ്‌നീ സജ്‌നീ..
ഇനി വേറെയായ് കഴിയുന്നതാണ് വേദന.. സജ്‌നീ സജ്‌നീ..
പനിനീരു കാക്കും ഉള്ളിലോ പരിഹാസമാണ് വേദന.. സജ്‌നീ സജ്‌നീ.. ...

പതിവായി പാടിപ്പാടിയ പാട്ടൊന്നു കേട്ടു തേങ്ങിയ
സ്നേഹം നിറഞ്ഞ കൂട്ടുകാര്‍ അകലുന്നതാണ് വേദന.. (പതിവായി..)
സജ്‌നീ സജ്‌നീ..

നിലാവ് പെയ്തുപെയ്തൊരാ സദാര്‍ദ്രമായ വീഥിയില്‍
അലഞ്ഞിടാനൊരുള്ളകം തുടിക്കലാണ് വേദന.. (നിലാവ്.. )
സജ്‌നീ സജ്‌നീ..

വേനലില്‍ കരിഞ്ഞൊരാ പാതയോരയാറ്റിനു
നനഞ്ഞ കണ്ണുകള്‍ പകര്‍ന്നു നല്‍കലാണ് വേദന.. (വേനലില്‍.. )
സജ്‌നീ സജ്‌നീ...

അപാരശോക ഭാവന അപൂര്‍വ്വ രാഗകാമന
അഗാധമായ പ്രാര്‍ത്ഥന ഷഹബാസ് അതാണ്‌ വേദന.. (അപാരശോക.. )

സജ്‌നീ സജ്‌നീ.. സജ്‌നീ സജ്‌നീ..
ഇനി വേറെയായ് കഴിയുന്നതാണ് വേദന.. സജ്‌നീ സജ്‌നീ..
പനിനീരു കാക്കും ഉള്ളിലോ പരിഹാസമാണ് വേദന..
സജ്‌നീ സജ്‌നീ.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts