ഒരു മഴ
സജ്‌നി
Oru Mazha (Sajnee)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഷഹബാസ് അമൻ
ഗാനരചനഎൻ പി സജീഷ്
ഗായകര്‍ഷഹബാസ് അമൻ ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:37.

ഒരു മഴയൊരുമിച്ചു നനയാന്‍ വിളിച്ചപ്പോള്‍
പെരുമഴ മിഴികളില്‍ പെയ്തതല്ലേ..
ഒരു പൂവിലൊന്നിച്ചു ഉറങ്ങാന്‍ വിളിച്ചപ്പോള്‍
ചിരിമലരില്‍ തേന്‍ നിറഞ്ഞതല്ലേ...
(ഒരു മഴയൊരുമിച്ചു... )

ചുടുനെടുവീര്‍പ്പിന്റെ ഉലയില്‍ നാമുടലിലെ
നനവുകള്‍ തേടി തളർന്നതല്ലേ.. (ചുടുനെടുവീര്‍പ്പിന്റെ.. )
മഴ തോടും പോലൊരു മൃദുചുംബനത്തിനാല്‍
വരളുമീ ചുണ്ടില്‍ പടർന്നതല്ലേ.. (മഴ.. )
(ഒരു മഴയൊരുമിച്ചു..)

ആയിരം വേനലിന്‍ ദാഹവുമായ് നാം
എത്രയോ മരുവില്‍ അലഞ്ഞതല്ലേ.. (ആയിരം.. )
ഒരു മഴപ്രാവ് പോല്‍ ചിറകു കുടഞ്ഞു നാം
ആത്മദാഹം തീർത്തതല്ലേ... (ഒരു മഴപ്രാവ്.. )
(ഒരു മഴയൊരുമിച്ചു.. )

പരിചയമില്ലാതെ വേറിട്ടിരിക്കുന്ന
പഥികരെ പോലെ നാം മാറിയല്ലേ... (പരിചയമില്ലാതെ.. )
സഖീ.. വിഷ പാനപാത്രം തീർന്നുവല്ലേ സാകി
ഒരു കവിള്‍ കൂടി നീ പകരുകില്ലേ.. (വിഷ പാനപാത്രം.. )
(ഒരു മഴയൊരുമിച്ചു.. )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts