മാനത്തു മുട്ടിപ്പറന്നു
മായ
Maanathu Muttipparannu (Maaya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനഅഭയദേവ്
ഗായകര്‍കവിയൂർ പൊന്നമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:38.


മാനത്തു മുട്ടിപ്പറന്നു നടന്നോരെന്‍
മാനസപ്രാവേ അരിപ്പിറാവേ (മാനത്തു)
പക്ഷം കരിഞ്ഞ നിനക്കിനി ലോകത്ത്
രക്ഷയ്ക്കായാരുണ്ടരിപ്പിറാവേ (പക്ഷം)
(മാനത്തു)

പൂമരക്കൊമ്പത്ത് നീ വച്ച കൂടുമാ
വന്മരം വീണു തകര്‍ന്നല്ലോ (പൂമര)
കോടക്കൊടുങ്കാറ്റടിച്ചു മരത്തിന്റെ
ചോടും പറിഞ്ഞു മറിഞ്ഞല്ലോ (കോട)
(മാനത്തു)

എന്തിനു നീയീ ചുടുകാട്ടില്‍ കണ്ണീരു
ചിന്തുവാന്‍ മാത്രം കിടക്കുന്നു (എന്തിനു)
നൊന്തുനൊന്തെത്രനാള്‍ നീ പുലര്‍ത്തും ലോക
ബന്ധമിനി എന്നരിപ്പിറാവേ (നൊന്തു)
(മാനത്തു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts