മഞ്ഞിന്റെ പട്ടുടുത്തു
അൾത്താര
Manjinte Pattuduthu (Althara)
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കവിയൂർ പൊന്നമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:38.
 മഞ്ഞിന്റെ പട്ടുടുത്തു മഞ്ചാടിമാലകോര്‍ക്കും
മണ്ണില്‍ പിറന്ന ദേവകന്യകേ
മഞ്ഞിന്റെ പട്ടുടുത്തു മഞ്ചാടിമാലകോര്‍ക്കും
മണ്ണില്‍ പിറന്ന ദേവകന്യകേ
മണ്ണില്‍ പിറന്ന ദേവകന്യകേ
ആരോടും മിണ്ടാതെ
ആരോരും കാണാതെ
ആരെ കിനാവു കണ്ടു നിന്നു നീ
ആരെ കിനാവു കണ്ടു നിന്നു നീ

മേനകയെവിടെ ? മേനകയെവിടെ
നൊന്തു പെറ്റൊരു മേനകയെവിടെപ്പോയി
മേനകയെവിടെ നൊന്തു പെറ്റൊരു
മേനകയെവിടെപ്പോയി
കണ്വനെവിടെ , പോറ്റി വളര്‍ത്തിയ
കണ്വനെവിടെപ്പോയി
കണ്വനെവിടെ , പോറ്റി വളര്‍ത്തിയ
കണ്വനെവിടെപ്പോയി
ഹ ഹ ഹാ ഹ ഹ ഹാ ഹോ ഹോ ഹോ ഹൊ ഹൊ ഹോ..
മഞ്ഞിന്റെ പട്ടുടുത്തു മഞ്ചാടിമാലകോര്‍ക്കും
മണ്ണില്‍ പിറന്ന ദേവകന്യകേ
മണ്ണില്‍ പിറന്ന ദേവകന്യകേ

തോഴികളെവിടെ ? തോഴികളെവിടെ
കളിവാക്കോതും തോഴികളെവിടെപ്പോയീ
തോഴികളെവിടെ ? തോഴികളെവിടെ
കളിവാക്കോതും തോഴികളെവിടെപ്പോയീ
മാനുകളെവിടെ ? മയിലുകളെവിടെ ?
താമരവിശറികളെവിടെ
മാനുകളെവിടെ ? മയിലുകളെവിടെ ?
താമരവിശറികളെവിടെ
ഹ ഹ ഹാ ഹ ഹ ഹാ ഹോ ഹോ ഹോ ഹൊ ഹൊ ഹോ..
മഞ്ഞിന്റെ പട്ടുടുത്തു മഞ്ചാടിമാലകോര്‍ക്കും
മണ്ണില്‍ പിറന്ന ദേവകന്യകേ
മണ്ണില്‍ പിറന്ന ദേവകന്യകേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts