കനിവാകുമമ്മേ
ശ്രീകുരുംബാമൃതം
Kanivaakumamme (Sreekurumbaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിദ്യാധരൻ
ഗാനരചനശ്രീമൂലനഗരം പൊന്നൻ
ഗായകര്‍രാജി രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:39.

അമ്മേ...! മേവുമമ്മേ
കൊടുങ്ങല്ലൂർ മേവുമമ്മേ... !

കനിവാകുമമ്മേ നീ അടിയനു നല്‍കേണം
അനുഗ്രഹമാകും നിന്‍ അലിവമൃതം
അഭയ വരങ്ങളും കരുണാ കടാക്ഷവും
അരുളണേ നീ.. പദ തളിര്‍ തൊഴുന്നേന്‍

ഒരു കോടി ജന്‍മത്താല്‍ ചെയ്ത പിഴവുകൾ‍ -
ക്കൊരുമാത്ര ദര്‍ശനം കൊണ്ടു മോക്ഷം
ഒരു മാത്ര ദര്‍ശനം നേടുവാനാകില-
തൊരുകോടി ജന്മത്തിലേക്കു പുണ്യം

ദുരിതവും ദുഃഖവും മുടിയാട്ടമാടുമ്പോൾ‍
കലിദോഷശാന്തിക്കായ്‌ നിന്‍റെ വരം
കര്‍മ്മപ്പിഴവുകള്‍ കന്‍മഷ ചിന്തകള്‍
കാര്‍ത്ത്യായനീ.. വരദേ അഭയം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts