ദാരിക നിഗ്രഹ
ശ്രീകുരുംബാമൃതം
Daarika Nigraha (Sreekurumbaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിദ്യാധരൻ
ഗാനരചനഖാദര്‍ പട്ടേപ്പാടം
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:39.

ദാരിക നിഗ്രഹ ഘോരമാം കോപിണി
നന്ദ മഹേശ്വരി കോടി ലിംഗേശ്വരി
കോപം തണുത്തുള്ള മോഹിനി രൂപത്തില്‍
കോവിലിലെന്നെന്നും കാണുമാറകണേ

മണ്ഡോദരി എറിഞ്ഞുള്ള വിത്തുകളെല്ലാം
നിന്‍ ചൊടി മേനിയില്‍ പൊട്ടി മുളച്ചു
കൊയ്ത്തേറി വന്നപ്പം കാല കുരുങ്ങിയ
മുഖപ്പാടു പോലും വശ്യമല്ലൊ..

കലി കേറി ചെയ്തുള്ള മുടിവുകളില്‍ നീ
കാപാലി തന്നുടെ കോലം മുറിച്ചു
എഴയുന്ന ഭൂതത്തെ കൂടെയിരുത്തി നീ
വഴിയുന്ന കാരുണ്യം ഏകി ഭദ്രേ..

സംഹാര ഭാവത്തില്‍ രൗദ്ര രൂപങ്ങളില്‍
സൗമ്യമാം രാഗവും അലയടിപ്പൂ..
അമ്മേ നിന്നുടെ കളി വിളയാട്ടങ്ങള്‍
അനുഗ്രഹമായെന്നും പെയ്തീടണേ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts