മധുരമാം പ്രണയ
മഴ
Madhuramaam Pranaya (Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനരാധാമാധവൻ
ഗായകര്‍വി കെ ശശിധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:56.
മധുരമാം പ്രണയകലഹങ്ങള്‍,ഈ മഴ
പുരികം വളച്ചു നില്‍ക്കുന്നവള്‍,ഈ മഴ

കൊള്ളിയാന്‍ മട്ടില്‍ എന്നുള്ളില്‍ ഇഴകീറുന്ന
വെള്ളി ബാണങ്ങള്‍ അയപ്പവള്‍ ഈ മഴ
കോരിത്തരിയ്ക്കും തണുപ്പിലും വേവുന്ന
തീമഴ പെയ്തിറക്കുന്നവള്‍ ഈ മഴ

ഇറ്റുവീഴുന്ന മിഴിനീരുമായ് ചുണ്ടുക-
ളല്പം വിറച്ചുനില്‍ക്കുന്നവള്‍,ഈ മഴ
അല്പമാത്രം ചിരിതൂകുമ്പോഴേയ്ക്കെന്നി-
ലൊട്ടാകെ ഒട്ടി നില്‍ക്കുന്നവള്‍,ഈ മഴ

പൊട്ടിച്ചിരിയില്‍ പരസ്പരം മേളിയ്ക്കെ
ഒട്ടു തളര്‍ന്നു കിടപ്പവള്‍ ഈ മഴ
ചോദിപ്പു'രാധ'യിവള്‍ താനല്ലയോ,ഭൂവി-
ലുതിരും പ്രണയ കണികകള്‍,ഈ മഴ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts