കരളിൻ നൊമ്പരമാണു നീ
കൂട്ടുകാരി
Karalin Nomparamaanu Nee (Koottukaari)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസമദ്‌ പ്രിയദര്‍ശിനി
ഗാനരചനസമദ്‌ പ്രിയദര്‍ശിനി
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:57.
 
കരളിൻ നൊമ്പരമാണു നീ
ഉയിരിൻ മാനസിയാണു നീ
അനുരാഗം മൂളും കുയിലേ നീ
ഇന്നെങ്ങോ മാഞ്ഞുപോയ്
പറയുക നീയെൻ തെന്നലെ
അനുരാഗം മൂളും ഗാനമേ
അലതല്ലും ഹൃദയം കാണുമോ
പറയൂ പറയൂ പറയൂ
(കരളിൻ നൊമ്പരമാണു....)

ആയിരമായിരം ആശകൾ സഖി
നിന്നോടൊത്തൊന്നു കൂടുവാൻ
അന്നാരും കാണാച്ചില്ലയിൽ
നമ്മൾ ഓരോ കാവ്യം തീർത്തില്ലേ
സഖി നീ പറയൂ പറയൂ
(കരളിൻ നൊമ്പരമാണു....)

പാടുക നീയെൻ ഓമലേ
പറയുക നീയെൻ കാതരേ
ഓർമ്മകളിനിയും മായുമോ
ആശകളിനിയും പൂക്കുമോ
സഖി നീ പറയൂ പറയൂ
(കരളിൻ നൊമ്പരമാണു....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts