ഒരു പിടി അവിലുമായ്
അനുപല്ലവി
Oru Pidi Avilumaay (Anupallavi)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2021 10:35:40.
 ഒരു പിടി അവിലുമായ് കൃഷ്ണാ വീണ്ടും
നിന്റെ സതീര്‍ത്ഥ്യൻ വന്നൂ.. (2)
മിഴിനീരായ് എണ്ണയിൽ മുക്കിയെൻ ദാരിദ്ര്യത്തിരി വീണ്ടും
കൊളുത്തി ഞാൻ നിന്നൂ... (2)
കൃഷ്ണാ ... കൃഷ്ണാ ...
നിന്റെ കുചേലനെ ഓർമ്മയില്ലേ ...

( ഒരു പിടി അവിലുമായ് )


അടിമുടിയെന്നെ ഉഴിഞ്ഞപ്പോൾ നിന്റെ
അകതാരിൽ സന്ദേഹമൂറിടുന്നോ ... (2)
അന്നു നിന്നോടൊപ്പം ഓടിക്കളിച്ചവൻ
അല്ലിവനെന്നു തോന്നിടുന്നോ ... (2)
കൃഷ്ണാ ...കൃഷ്ണാ ..നിന്റെ കുചേലനെ ഓർമ്മയില്ലേ...

( ഒരു പിടി അവിലുമായ് )

ഭൗതീക ദുഃഖത്തിൻ മാറാപ്പുമായെത്തും
ഭക്തനാം ഞാനും കുചേലനല്ലേ .... ( 2 )
കണ്ണുനീർത്തൂവെണ്മ
നീട്ടുമെനിക്കെന്റെ കണ്ണാ
നീ കളിത്തോഴനല്ലേ ... (2)
കൃഷ്ണാ ..കൃഷ്ണാ ..നിന്റെ കുചേലനെ ഓർമ്മയില്ലേ...

(ഒരു പിടി അവിലുമായ് )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts