കണ്ണനുണ്ണി എങ്ങുപോയി
ആലിലക്കണ്ണൻ
Kannanunni Engupoyi (Aalilakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2018 00:03:31.
 കണ്ണനുണ്ണി എങ്ങു പോയി തോഴിമാരേ
വെണ്ണയുണ്ണാൻ വന്നീലല്ലോ സഖിമാരേ
ആരുമാരുമറിയാതെ ആരോടും പറയാതെ
അമ്പാടിയിൽ നിന്നും പോയോ കണ്ണനുണ്ണി
കണ്ണാ പോകല്ലേ ഞങ്ങൾക്കെല്ലാം നീയല്ലേ
കണ്ണാ പോകല്ലേ ഞങ്ങൾക്കെല്ലാം നീയല്ലേ ( 2 )

പൊന്നണിഞ്ഞ പൂത്തുലഞ്ഞ കണിക്കൊന്ന പോലെ
മഞ്ഞലയിൽ നീന്തി വരും പുലരി പോലെ ( 2 )
എന്റെ മണിക്കുട്ടാ വേഗം മുന്നിൽ വന്നാട്ടേ ( 2 )
അഴകിനമഴകേ ഞങ്ങൾ ഒന്ന് കണ്ടോട്ടെ
കണ്ണാ പോകല്ലേ ഞങ്ങൾക്കെല്ലാം നീയല്ലേ
കണ്ണാ പോകല്ലേ ഞങ്ങൾക്കെല്ലാം നീയല്ലേ ( 2 )

വൃന്ദാവനം തേങ്ങി ചൊല്ലണു കണ്ണൻ വന്നില്ലാ
കാളിന്ദിക്കും കണ്ണ് നിറയണു കണ്ണനെ കണ്ടില്ലാ ( 2 )
ഓളമില്ലാ യമുനയിലും ഗദ്ഗദം മാത്രം ( 2 )
ഇനിയും തീർന്നില്ലേ കണ്ണാ നിന്റെ പിണക്കം
കണ്ണാ പോകല്ലേ ഞങ്ങൾക്കെല്ലാം നീയല്ലേ
കണ്ണാ പോകല്ലേ ഞങ്ങൾക്കെല്ലാം നീയല്ലേ ( 2 )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts